Thu. Jan 23rd, 2025

ഡല്‍ഹി: കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ളപ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. ഇ.ഡി, സിബിഐ കേസുകളില്‍ അറസ്റ്റിന് സുപ്രീംകോടതി മാര്‍ഗരേഖ വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വിമര്‍ശനം. ഏജന്‍സികള്‍ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നാണ് പറയുന്നത്. ഹര്‍ജി ഏപ്രില്‍ 5ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം