ബ്രഫ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കൊച്ചിക്ക് തലവേദനയാകുമ്പോള്‍ മാതൃകയായകുയാണ് മരട് മുന്‍സിപാലിറ്റിയുടെ കീഴിലുള്ള പ്ലാസ്റ്റിക്ക് മാലിന്യ ബെയിലിങ്ങ് യൂണിറ്റ്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് മരട് നഗരസഭയുടെ സംഭരണ കേന്ദ്രത്തിലെത്തിച്ചു വേര്‍തിരിച്ചു ബെയ്ലിങ് യൂണിറ്റില്‍ പ്രസ് ചെയ്തു കെട്ടുകളാക്കി ക്ലീന്‍ കേരളയ്ക്ക് നല്‍കുകയാണ്.
ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മരട് മുന്‍സിപാലിറ്റിയിലെ വളന്തകാട് സ്ഥിതിചെയ്യുന്ന ബെയ്ലിങ് യൂണിറ്റില്‍ എത്തിച്ച് ആറ് കുടുബംശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്ലാസ്റ്റിക്ക് തരം തിരിക്കും അതിന് ശേഷം പ്ലാസ്റ്റിക്ക് ബെയില്‍ ചെയ്ത് കെട്ടുകളാക്കി കീന്‍ കേരള കമ്പനിക്ക് കൈമാറും. ഒരു മാസം 6000 ടൗണ്‍ ബെയില്‍ ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യമാണ് ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നത്.
പ്ലാസ്റ്റിക് പൊടിച്ചു ബിറ്റുമിന്‍ ആക്കുന്നതായുള്ള പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റായി 2018ലാണു കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിലച്ചു. പിന്നീട് 2020ലെ ഭരണ സമിതി ബെയ്ലിങ് യൂണിറ്റാക്കി മാറ്റുകയായിരുന്നു.
മരട് മാലിന്യ സംസ്‌കരണം പോലുള്ള സംസ്‌കരണ യുണിറ്റുകളാണ് കൊച്ചിക്ക് ആവശ്യം. കൊച്ചി നഗരസഭയ്ക്ക് കീഴില്‍ ഇതുപോലുള്ള സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് ഒരു പരിതി വരെ പരിഹാരം കാണാനാകും.