Wed. May 1st, 2024

 

അറിയപ്പെടാതെ പോയ ഒരുപാട് കലാകാരന്മാരുടെ കലാ കേന്ദ്രമാണ് ഫോര്‍ട്ട് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ ഓരോ തെരുവുകളിലും ഇത്തരം കലാകാരന്മാരുടെ കയ്യൊപ്പുണ്ട്. ഇത്തരത്തില്‍ ആളുകള്‍ അറിയാതെ പോയ കലാകാരനാണ് നാസര്‍. കഴിഞ്ഞ 30 വര്‍ഷമായി നാസര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഓരോ ഇടങ്ങളിലും നിറങ്ങള്‍ പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്നു. കലയുടെ ആഘോഷമായ ബിനാലെയില്‍ ആര്‍ട്ടിസ്റ്റുകളുടെ ഒപ്പം പങ്കുചേരാന്‍ അവസരം ചോദിച്ചു പോയ നാസറിനോട് ബിനാലെ നടത്തിപ്പുകാര്‍ പറഞ്ഞത് വരക്കാന്‍ ഡിപ്ലോമ വേണം എന്നാണ്. ഇതിനെതിരെ, പ്രാദേശിക ചിത്രകാരന്മാരെ അവഹേളിക്കുന്നതിനെതിരെ പുറത്തുള്ള ഒരു മതിലില്‍ നാസര്‍ പടം വരച്ച് പ്രതിഷേധം രേഖപ്പെടുത്തി. പൗരത്വ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നാസര്‍ പ്രതിഷേധ പടം വരച്ച് അതില്‍ പങ്കാളിയായി. അറിയപ്പെടാതെ പോകുന്ന, അംഗീകരിക്കപ്പെടാതെ പോകുന്ന കലാകാരന്മാരുടെ നിരയില്‍ മുന്നില്‍ തന്നെയുള്ള നാസറിന്റെ ഒരാഗ്രഹം ഫോര്‍ട്ട് കൊച്ചിയിലെ കലാകാരന്മാര്‍ ലോകത്തിനു മുമ്പില്‍ അംഗീകരിക്കപ്പെടണം എന്നുതന്നെയാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.