Thu. Jan 23rd, 2025

ചണ്ഡീഗഢ്: വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിങ് ഖാരെ. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍ ഉള്ളതെന്നും ഇമാന്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റമുായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഇമാന്‍ ആരോപിച്ചു. അമൃത്പാലിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്ന ആരോപണവുമായി ഇമാന്‍ രംഗത്തെത്തിയത്. അതസമയം, അമൃത്പാല്‍ സിങ് ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പഞ്ചാബില്‍ ഇന്ന് കൂടി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്‍ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം