Fri. Nov 22nd, 2024

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടില്ലെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം. അദാനിയുടെ വിഷയം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരുടെ രണ്ടംഗ സമിതിയെ സുപ്രിംകോടതി രൂപീകരിച്ചിട്ടുണ്ടെന്നും തെളിവുള്ളവരൊക്കെ അവിടെപ്പോയി സമര്‍പ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെവിടരുത്. നീതിന്യായ സംവിധാനത്തില്‍ എല്ലാവരും വിശ്വാസമര്‍പ്പിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് അന്വേഷണത്തിനു സമാന്തരമായി അന്വേഷണം തുടരാന്‍ സെബിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് സെബി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം