Fri. May 3rd, 2024

ഇസ്‌ലാമാബാദ്: തൊഷാഖാന കേസിന്റെ വിചാരണയ്ക്കായി ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു. കോടതി ജാമ്യം നല്‍കിയെങ്കിലും പാക് സര്‍ക്കാര്‍ എന്നെ അറസ്റ്റ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇമ്രാന്‍ ചെയ്തു. ലാഹോര്‍ പൂര്‍ണമായും വളഞ്ഞത് ഞാന്‍ കോടതിയില്‍ എത്തുമെന്ന് ഉറപ്പാക്കാനല്ല, മറിച്ച് എന്നെ ജയിലിലെത്തിക്കുവാനാണ്. അങ്ങനെയായാല്‍ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാകില്ലെന്ന് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നാണ് ഇമ്രാന്‍ ഖാന്‍ ഇസ്‌ലാമാബാദിലെ കോടതിയിലേക്ക് യാത്ര തിരിച്ചത്. വാഹന വ്യൂഹത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ടായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം