Fri. May 3rd, 2024

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രെയ്‌നില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രെയ്‌നില്‍ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തുന്നുവെന്നതാണ് പ്രധാന ആരോപണം. പുടിനെ കൂടാതെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള റഷ്യയുടെ കമ്മീഷണര്‍ മരിയ ലവോവ-ബെലോവയെക്കതിരെയും സമാന കുറ്റം ചുമത്തി വാറന്റ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ഉത്തരവ് റഷ്യയ്ക്ക് ബാധകമല്ലെന്നും പുടിനെതിരെയുള്ള നീക്കം രാജ്യത്തിനെതിരെ കൂടിയാണെന്നാണ് റഷ്യന്‍ അധികൃതരുടെ പ്രതികരണം. റോം സ്റ്റാറ്റിയൂട്ട് നിയമ പ്രകാരം, ഒരു രാജ്യത്തെ ജനസമൂഹത്തെ നിര്‍ബന്ധിതമായി നാടുകടത്തുക എന്നത് ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. റോം സ്റ്റാറ്റിയുട്ടില്‍ യുക്രെയ്ന്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും രാജ്യത്ത് നടക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ യുക്രെയ്ന്‍ അന്താരാഷ്ട്ര കോടതിക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നടത്തിയ അന്വേഷണമാണ് പുടിനെതിരായ നിലവിലെ കേസിന് ആധാരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം