Wed. Dec 18th, 2024

ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ-ബിജെപി സഖ്യം തകർച്ചയിലേക്ക്. തൂത്തുക്കുടിയിൽ ബിജെപി പ്രവർത്തകർ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ ഫോട്ടോകൾ കത്തിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. സഖ്യത്തിന്റെ ധർമ്മങ്ങൾ പളനിസാമി പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ക​ഴിഞ്ഞയാഴ്ച അഞ്ച് ബിജെപി നേതാക്കൾ പാർട്ടി വിട്ട് എഐഎഡിഎംകെയിൽ ചേർന്നിരുന്നു. സംസ്ഥാന ബിജെപിയുടെ ഐടി വിഭാഗം മേധാവി സിആർടി നിർമ്മൽ കുമാറും സ്ഥാനം രാജിവെച്ചിരുന്നു. ബുധനാഴ്ച നേതാക്കൾക്ക് പിന്തുണ അറിയിച്ച് പ്രവർത്തകരും എഐഎഡിഎംകെയിൽ എത്തിയിരുന്നു.