Fri. May 17th, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെടുത്തൽ പ്രവർത്തനങ്ങൾ രാവിലത്തേതു പോലെ രാത്രിയും നടത്തുമെന്ന് മേയർ അനിൽകുമാർ. 52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. എയർ ക്വാളിറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും കൊച്ചിയിൽ മാലിന്യ നീക്കം സുഗമമാക്കാനുള്ള നടപടികൾ നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിനു ശേഷം മേയർ അറിയിച്ചു. രാജി ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കളക്ടർ, എം എൽ എ തുടങ്ങിയവരും പങ്കെടുത്തിരുന്നു. അതേസമയം, ബ്രഹ്മപുരത്തെ പ്രശ്നത്തിന്  സ്ഥിര പരിഹാരം ഉണ്ടാക്കുമെന്ന് ഇന്ന് ചാര്‍ജ്ജെടുത്ത പുതിയ കളക്ടര്‍ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.