Mon. Dec 23rd, 2024

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച കോടതിയുടെയാണ് പരാമര്‍ശം. മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസില്‍ സിബിഐ അന്വേഷണത്തില്‍ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നത്.

തെളിവുകളും ഫോറന്‍സിക് രേഖകളും സിബിഐ പരിശോധിക്കുന്നില്ലെന്നും തെളിവുകളെല്ലാം തള്ളുകയാണെന്നുമായിരുന്നു സിബിഐക്കെതിരെയുള്ള അമ്മയുടെ ആരോപണങ്ങള്‍. ഇതിന് പിന്നാലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട സിബിഐക്ക് ഇന്ന് വരെയാണ് കോടതി സമയം നീട്ടി നല്‍കിയിരുന്നത്. സീലുവെച്ച കവറിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം