Mon. Dec 23rd, 2024
malayalam actor murali sculpture scam

മുൻ അധ്യക്ഷന്മാർ ആരുടേയും പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. അതംഗീകരിച്ചാൽ കെ ടി മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻനായർ, പി ഭാസ്കരൻ, തിക്കോടിയൻ തുടങ്ങി കെപിഎസി ലളിതവരെയുള്ള ഒട്ടേറെ മുൻകാലസാരഥികൾ പ്രതിമകളായി തൃശ്ശൂരിലെ അക്കാദമിവളപ്പിൽ നിറയും. അതുവേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. നടൻ മുരളിയുടെ വെങ്കലപ്രതിമനിർമാണം വിവാദമായതാണ് അക്കാദമിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്.