Thu. May 2nd, 2024
cmdrf fund vigilance kallada

കൊല്ലം: അപേക്ഷ നൽകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം ലഭിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെതിരെ ഗുണഭോക്താവ്. താൻ നൽകിയ അപേക്ഷയുടെ പകർപ്പ് കൊല്ലം പടിഞ്ഞാറേക്കല്ലട സ്വദേശി രാമചന്ദ്രൻ പുറത്തുവിട്ടു. വീടിന്റെ അറ്റകുറ്റപണികൾക്കായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ലഭിച്ചത്. രണ്ടു ഗഡുക്കളായി ലഭിച്ച പണം അക്കൗണ്ടിലുണ്ടെന്നുമാണ് രാമചന്ദ്രന്റെ വിശദീകരണം. വീടിന്റെ അറ്റകുറ്റപണികൾക്കായി സഹായം നൽകണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബർ 25ന് പടിഞ്ഞാറേക്കല്ലട വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയുടെ പകർപ്പാണ് രാമചന്ദ്രന്‍ പുറത്തുവിട്ടത്. അപേക്ഷ നൽകിയതായി വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചെന്നും രാമചന്ദ്രൻ പറഞ്ഞു.