മുംബൈ: ഹിന്ദുത്വ നേതാവ്
സവർക്കറിന് ആദരസൂചകമായി തീം പാർക്ക്, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ ഭഗൂരിൽ ആയിരിക്കും ഇവ നിർമിക്കുക. സവർക്കറുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. സിറ്റി കൗൺസിലിനായിരിക്കും നിർമിതികളുടെ അവകാശം ഉണ്ടാകുക. ഇവ സംബന്ധിച്ച നവീകരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ ചുമതല വഹിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.