Mon. Dec 23rd, 2024
Biju Kurien Kerala Farmer

സംസ്ഥാന സർക്കാർ ആധുനിക കൃഷിരീതികൾ പഠിക്കാനായി ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ജറുസലേം അടക്കമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാണ് ബിജു കുര്യൻ മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. നാട്ടിലേക്ക് നാളെ തിരിച്ചെത്തിക്കും. നിലവിൽ ഇസ്രയേലിലുള്ള ബിജു കുര്യൻ, ഇന്ന് ഉച്ചയോടെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഒരു സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ കാണാതാവുകയായിരുന്നു.