Sat. Jan 18th, 2025

റായ്പൂര്‍: ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്ന് സോണിയ ഗാന്ധി. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്നത്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. 2004 ലെയും 2009 ലെയും കോണ്‍ ഗ്രസിന്റെ വിജയവും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ത്ഥമായ നേതൃത്വവും തനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കിയ അവസരങ്ങളായിരുന്നു. എന്നാല്‍ തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസിന് വഴിത്തിരിവായേക്കാവുന്ന ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കും എന്നതാണെന്ന് സമ്മേളനത്തിലെ പ്രസംഗിക്കവെ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനും രാജ്യത്തിനും മൊത്തത്തില്‍ വെല്ലുവിളി നിറഞ്ഞ സമയമാണിതെന്നും സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയും അട്ടിമറിക്കുകയും ചെയ്തതായും സോണിയ ആരോപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം