റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. നാമനിര്‍ദ്ദേശ രീതി തുടരാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ 45 ലധികം പേരാണ് പങ്കെടുത്തത്. അതേസമയം, ഗാന്ധി കുടുംബം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ല. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിന്റെ അഭാവത്തില്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്. പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങള്‍ ഗാന്ധി കുടുംബമാണ് എടുക്കുന്നതെന്ന ആരോപണം ഒഴിവാക്കാനാണ് തീരുമാനം. പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തിരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു