കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം. ബുധനാഴ്ച്ചക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആദ്യ ഗഡു ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പും ബാക്കി തുക സര്‍ക്കാര്‍ സഹായം ലഭിച്ചതിന് ശേഷവും നല്‍കുമെന്നാണ് സിഎംഡിയുടെ സര്‍ക്കുലറില്‍ പറയുന്നത്. മുഴുവന്‍ ശമ്പളവും ഒന്നിച്ചു വേണമെന്നുള്ളവര്‍ സര്‍ക്കാര്‍ സഹായം കിട്ടിയതിന് ശേഷം ശമ്പളം മതിയെന്ന് സമ്മതപത്രം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.