Mon. Dec 23rd, 2024

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച ഒമ്പതാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചയപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്ന് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചുവെന്നാണ് ഒമ്പതാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കേസില്‍ പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ കുട്ടികളില്‍ ലഹരി മാഫിയയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ്. മയക്കുമരുന്ന് ഉപയോഗിക്കാനായി കയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് ഒമ്പതാം ക്ലാസ്സുകാരിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്.

 

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം