Mon. Dec 23rd, 2024

ഡല്‍ഹി: പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വരെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. കേസെടുത്ത അസം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിലാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ പവന്‍ ഖേരയെ ഇറക്കി വിടുകയായിരുന്നു. നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം