Wed. Dec 18th, 2024

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് അയച്ച് ഇഡി. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 2020 ഡിസംബറില്‍ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലായിരുന്നു ചോദ്യം ചെയ്തിരുന്നത്. ഇഡിയുടെ കസ്റ്റഡിയിലുളള ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ വാട്‌സ് ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശമുണ്ട്. സ്വപ്ന സുരേഷും രവീന്ദ്രനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. നാല് ദിവസത്തെ കസ്റ്റഡി കാലാവധി കൂടി ഇഡിക്ക് കിട്ടിയിരുന്നു. നിലവില്‍ കസ്റ്റഡി കാലാവധി അവസാനിക്കാറായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം