കൊച്ചി വീണ്ടു കൊതുക് പിടിയിലാവുന്നു. പനമ്പിള്ളി നഗറിലും പരിസര പ്രദേശങ്ങളിലും സന്ധ്യയായല്‍ കൊതുകു ശല്യം രൂക്ഷമാണ്. ജനലുകളിലും വാതിലുകളിലും കൊതുക് വലയുടെ സംരക്ഷണം ഇല്ലാത്ത വീട്ടുകാര്‍ക്ക് രാത്രി കിടന്ന് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൊതുക് തിരിയും കൊതുക് ബാറ്റുമാണ് കൊച്ചികാരുടെ ആശ്രയം. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കാനകളിലൂടെ കയറി ഇറങ്ങുന്നതിനാല്‍ കൊതുക് കുറയേണ്ടതാണെന്നു പഴമക്കാര്‍ പറയുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്തും കൂത്താടികള്‍ പെരുകുകയാണ്. ഡെങ്കിപനി തുടങ്ങിയവ പടരുമോ എന്ന പേടിയിലാണ് ജനങ്ങള്‍. ഒഴുക്കു നിലച്ച കനാലുകളും മാലിന്യങ്ങളുമാണ് കൊതുക് പടരുന്നതിന് കാരണമെന്നാണ് പൊതു ജനം ആരോപിക്കുന്നത്.
വിദേശ രാജ്യത്തേക്ക് അണുബോബിടാന്‍ വരെ ഇന്ത്യയ്ക്ക് സാധിക്കും എന്നാല്‍ നിസാരം ഒരു കൊതുകിനെ കൊല്ലാന്‍ സാധിക്കാത ഗവണ്‍മെന്റാണ് ഉള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊതുക് തിരി നിര്‍മാണ കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് കൊതുക് നിവാരണത്തിനുള്ള പദ്ധതികള്‍ കൊണ്ടു വരാത്തത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ രോഗികളും വളരെ ബുദ്ധിമുട്ടുകയാണ്.