Mon. Dec 23rd, 2024
putin

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുട്ടിന്‍ മുന്നറിയിപ്പു നല്‍കി. ഒരു വര്‍ഷം തികയാന്‍ പോകുന്ന യുക്രൈന്‍ യുദ്ധം ശക്തമായി തുടരുമെന്നും പുട്ടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

യുക്രൈന് ഐക്യദാര്‍ഢ്യവുമായി തിങ്കളാഴ്ച കീവ് സന്ദര്‍ശിച്ച ബൈഡന്‍ 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം, യുക്രൈനിലെ യുഎസിന്റെ പ്രകോപനപരമായ ഇടപെടലിന്റെ പേരില്‍ സ്ഥാനപതി ലിന്‍ ട്രേസിയെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം