Mon. Dec 23rd, 2024
pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിചാരണ നടപടികള്‍ക്കെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് വിധി. കോടതിയില്‍ നേരിട്ട് എത്തിച്ചാല്‍ മാത്രമെ അഭിഭാഷകനുമായി ശരിയായ ആശയ വിനിമയം സാധ്യമാകുവെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷി വിസ്താര വേളയില്‍ സുനിയുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണക്കോടതിയില്‍ സാക്ഷി വിസ്താരം നടക്കുന്നതിനിടെയാണ് പള്‍സര്‍ സുനി ആവശ്യമുന്നയിച്ചത്. അതേസമയം, മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുകയാണ്. ഇന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്താനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം