Mon. Dec 2nd, 2024

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതോടെ ഇനി ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകും. ഇതോടെ പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബെംഗളൂരുമായി ചര്‍ച്ച തുടരാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി. സ്വകാര്യ കമ്പനിയായ റോസ്‌മെര്‍ട്ട എന്ന കമ്പനിയുടെ എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ തീരുമാനം.അതേസമയം, ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം