Sun. May 5th, 2024

ഡല്‍ഹി: ശിവസേനയുടെ ചിഹ്നവും പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണെന്ന
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റി സുപ്രീംകോടതി. ഹര്‍ജി നാളെ വൈകിട്ട് 3.30 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഷിന്‍ഡെ പക്ഷത്തിനാണ് ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ശിവസേനയുടെ പേരും പാര്‍ട്ടി ചിഹ്നവും വാങ്ങാന്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ശിവസേനയുടെ ചിഹ്നവും പേരും ആര്‍ക്കെന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം