Sun. Feb 23rd, 2025
adivasi-youth-viswanathan

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്. കുടുംബം ഉന്നയിച്ച പരാതികളടക്കം അന്വേഷിക്കുന്നുണ്ടെന്നും നിലവില്‍ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുകയാണെന്ന് അന്വേഷണ ചുമതലയുള്ള എസിപി പറഞ്ഞു. കൂട്ടിരുപ്പുകാരുടെ ഉള്‍പ്പടെ 100 പേരുടെ മൊഴിയെുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട വിചാരണ സംബന്ധിച്ച് നിലവില്‍ സ്ഥീരീകരണം നല്‍കാന്‍ പൊലീസിനായിട്ടില്ല. വിശ്വാനഥനെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കുടുംബത്തിന്റെ ആരോപണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയിലാണ് വിശ്വനാഥനെ കണ്ടെത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം