Fri. Nov 15th, 2024

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന് 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമൂഹത്തിന്റെ പലവിഭാഗങ്ങളില്‍ നിന്നും സമ്മിശ്ര പര്തികരണമായിരുന്നു വിഷയത്തില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം