Mon. Dec 23rd, 2024
owaisi-aimim

ഡല്‍ഹി: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ കല്ലേറ്.
അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീടിനെ നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവ സമയം അസദുദ്ദീന്‍ ഒവൈസി രാജസ്ഥാനിലായിരുന്നു. ഒരും സംഘം ആക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞതായി വീട്ടുജോലിക്കാരനാണ് അറിയിച്ചതെന്നും ഒവൈസി പറഞ്ഞു. ഇത് നാലാം തവണയാണ് തന്റെ വീടിന് നേരെ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിന് ചുറ്റും ആവശ്യത്തിന് സിസിടിവി ക്യാമറകളുണ്ടെന്നും, അക്രമികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സുരക്ഷാമേഖലയില്‍ ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങള്‍ നടക്കുന്നത് അപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം