Wed. Jan 22nd, 2025
shuhaib

തിരുവനന്തപുരം: ഷുഹൈബ്, പെരിയ കൊലപാതക കേസുകള്‍ നടത്താനായി ലക്ഷങ്ങള്‍ പൊടിച്ച് സര്‍ക്കാര്‍. ഷുഹൈബ് കൊലപാതക കേസിനായി 96 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത്. പെരിയ ഇരട്ട കൊലപാതക കേസിന് വേണ്ടിയാണെങ്കിലോ, ഒരുകോടി പതിനാല് ലക്ഷം രൂപയും. കേസുകള്‍ വാദിക്കാന്‍ പുറത്തു നിന്നെത്തുന്ന അഭിഭാഷകര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്തടിക്കല്‍. ഷുഹൈബ് കേസില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ഫീസ് ഇനത്തില്‍ മാത്രം 89.7 ലക്ഷം രൂപയാണ് നല്‍കിയത്. അഭിഭാഷകരുടെ വിമാന യാത്രക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയാണ് ചിലവാക്കിയത്. പെരിയാ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 88 ലക്ഷം രൂപയും വിമാനയാത്രക്കും താമസത്തിനും ഭക്ഷണത്തിനും ആയി 2,33,132 രൂപയും ചിലവാക്കി. സുപ്രിംകോടതി അഭിഭാഷകന് നല്‍കിയത് ഇരുപത്തിനാലര ലക്ഷം രൂപയാണ്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലൂടെയാണ് കണക്കുകള്‍ പുറത്ത് വന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം