Sun. Apr 28th, 2024
vivo

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്. വിവോ വൈ സീരീസ് ലൈനപ്പിലെ മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ ഡിസൈനാണ് വിവോ വൈ56 സ്മാര്‍ട്ട്‌ഫോണിലുള്ളത്. സെല്‍ഫി ക്യാമറയ്ക്കായി മുന്‍വശത്ത് ഒരു വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് ഫ്രെയിം, ഡ്യുവല്‍ ക്യാമറ സെന്‍സറുകള്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ രണ്ട് വൃത്താകൃതിയിലുള്ള റിങ്ങുകളും നല്‍കിയിട്ടുണ്ട്.

കമ്പനിയുടെ വെബ്സൈറ്റില്‍ പുതിയ സ്മാര്‍ട്ട്‌ഫോണിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിങ് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണില്‍ 6.58 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്സ്, 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട്, മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസി, 18w ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000mAh ബാറ്ററി, 50 എംപി പ്രൈമറി ക്യാമറയുള്ള ഡ്യുവല്‍ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകള്‍ കൂടിയുണ്ട്. വിവോ വൈ56 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 19,999 രൂപയാണ് വില. ഓറഞ്ച് ഷിമ്മര്‍, ബ്ലാക്ക് എഞ്ചിന്‍ എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. വിവോ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും മറ്റ് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം