Sat. Nov 1st, 2025
us

ജാക്സണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിസിസ്സിപ്പിയിലെ ചെറിയ പട്ടണമായ അര്‍ക്കബട്ലയിലാണ് ആക്രമണമുണ്ടായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയായ പൊലീസ് പിടികൂടി. 52 കാരനായ പ്രദേശവാസിയെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് റോഡരികിലും സമീപത്തെ കടകളിലുമായാണ് കണ്ടെത്തിയത്. അതേസമയം, ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 73 മത്തെ വെടിവെയ്പ്പാണിത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം