Mon. May 13th, 2024

ഡല്‍ഹി: രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹെെവെയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല. തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് മറ്റു സുരക്ഷാ മേഖലളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം