Wed. Nov 6th, 2024
cheetah

ഗ്വാളിയോര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതിയതായി 12 ചീറ്റകളെക്കൂടി ഇന്ത്യയിലേക്ക് എത്തിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിയിലാണ് ചീറ്റകളെ എത്തിച്ചത്. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് എത്തിയത്. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി. പ്രൊജക്ട് ചീറ്റയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.

നടപടികള്‍ പൂര്‍ത്തിയായ ശേഷം ചീറ്റകളെ എം17 ഹെലികോപ്റ്ററില്‍ കുനോ ദേശീയ ഉദ്യാനത്തിലെത്തിക്കും. വന്യമൃഗ സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് 30 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതനുസരിച്ച് ചീറ്റകള്‍ക്കായി 10 ക്വാറന്റൈന്‍ അറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്വാറന്റൈന് ശേഷം ഇവയൈ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിടും. അടുത്ത അടുത്ത മാസങ്ങളിലാി 14 മുതല്‍ 16 വരെ ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം