Mon. Dec 23rd, 2024
bbc new

ഡല്‍ഹി: ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുന്നു. പരിശോധനയോട് പൂര്‍ണമായും സഹകരിക്കുമെന്നും ബിബിസിയുടെ പ്രവര്‍ത്തനെ പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വെ നടത്തുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ജീവനക്കാരുടെ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത് കൊണ്ടാണ് ഇന്നലെ റെഡ് നടത്തിയത്.

അക്കൗണ്ട്, ധനകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ റെയ്ഡല്ല, സര്‍വെയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിബിസി ആലോോചിക്കുന്നുണ്ടെന്നാണ് സൂചന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം