Tue. Jan 7th, 2025
nia-raid

കൊച്ചി: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയിഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ. ആലുവയില്‍ സ്വകാര്യ പണമിടപാട് നടത്തുന്ന അശോകന്‍ എന്ന ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്നും ബാങ്ക് രേഖകളും ഡയറികളും പിടിച്ചെടുത്തു. കോടതി വെറുതെ വിട്ട ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ സൈനുദ്ദിന്റെ ആലുവയിലെ വാടക വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ടാണ് കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. 30 ഇടങ്ങളിലായാണ് എന്‍ഐഎയുടെ പരിശോധന. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യയുടെ മൊഴികള്‍ കേന്ദ്രീകരിച്ചാണു പരിശോധന. ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് സൂചന

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം