Sun. May 5th, 2024
bbc mail

ഡല്‍ഹി: ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടക്കുന്ന ആദായ നികുത വകുപ്പിന്റെ റെയ്ഡില്‍ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിബിസി. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും ബിബിസി അറിയിച്ചു. ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ജീവനക്കാരില്‍ ചിലര്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നുവെന്ന പേരില്‍ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാറന്റ് കൂടാതെ പരിശോധനക്കെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം. ഇതിനു പിന്നാലെയാണ് പരിശോധനയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് ബി.ബി.സി മെയിലയച്ചത്.

വ്യക്തിപരമായ വരുമാനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വേണമെങ്കില്‍ അവഗണിക്കാമെന്നും മറ്റു വരുമാന കണക്കുകളില്‍ വിശദികരണം നല്‍കണമെന്നും മെയിലില്‍ പറയുന്നു. ബ്രോഡ്കാസ്റ്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ മാത്രം ഓഫീസില്‍ വന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ക്ക് നിലവിലേതു പോലെ വര്‍ക്ക് ഫ്രം ഹോം തുടരാമെന്നും ബിബിസി അറിയിച്ചു. ആദായ നികുതു ഉദ്യോഗസ്ഥരുടെ പരിശോധന 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം