ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 70 പേരെടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാന രേഖകളുമാണ് പരിശോധിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.
ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായാണ് സൂചന. കെട്ടിടത്തിന്റെ പരിസരത്തേക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയയാണ്. അതേസമയം, റെയ്ഡല്ല സര്‍വ്വെ മാത്രമാണ് നടക്കുന്നതന്നൊണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ഇന്ന് രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥര്‍ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസില്‍ എത്തിയാണ് റെയ്ഡ് നടത്തുന്നത്. മുംബൈയില്‍ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്.