Mon. Dec 23rd, 2024
amit_shah-

ഡല്‍ഹി: 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും അതിനാല്‍ മത്സരമേ ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പൂര്‍ണ്ണ ഹൃദയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നും അതുകൊണ്ട് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2024-ലെ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ആരാണെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കും. ആര്‍ക്കും അതില്‍ ലേബലില്ലെന്നും നിലവില്‍ ഒരു പാര്‍ട്ടിയേയും ജനം പ്രധാന പ്രതിപക്ഷമാക്കിയിട്ടില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് അതീതമായിട്ടാണ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിഎഫ്ഐ മതമൗലികവാദവും മതഭ്രാന്തും വളര്‍ത്തുകയും ചെയ്തുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം