ഡല്‍ഹി: എയര്‍ ഇന്ത്യ 500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവിട്ട് വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനികളുടമായി ധാരണയിലെത്തിയതായാണ് വിവരം. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ വാങ്ങിയതിന് പിന്നാലെയുള്ള നീക്കമാണിത്. ഫ്രന്‍സിന്റെ എയര്‍ബസ്, ബോയിങ്ങ് എന്നീ കമ്പനികള്‍ക്ക് തുല്യമായാണ് വിമാന നിര്‍മാണ കരാര്‍ അനുവദിച്ചിരിക്കുന്നത്.
അതേസമയം, കരാറിനെപ്പറ്റി എയര്‍ ഇന്ത്യയും വിമാന നിര്‍മാണ കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ 500 വിമാനങ്ങള്‍ കൂടി വാങ്ങുന്നതോടെ എയര്‍ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്ത കാരിയറുമായി മാറും.