Mon. Dec 23rd, 2024

മെട്രോയും എം ക്ലബും സംയുക്തമായി നടത്തുന്ന പെറ്റ് ഷോയും വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനവും ആരംഭിച്ചു. കലൂര്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗ് സ്ഥലത്ത് പ്രദര്‍ശനം പുരോഗമിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഷോ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യ്തു.

മൂന്ന് ദിവസവും വൈകിട്ട് മൂന്ന് ഫണ്‍ ഡോഗ് ഷോകള്‍ ഉണ്ടായിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് വിവിധ കാറ്റഗറികളില്‍ മത്സരങ്ങളും സമ്മാനങ്ങളുമുണ്ട്. വിവിധയിനം വിദേശ നായകള്‍, പൂച്ചകള്‍, കോഴി, എക്സോട്ടിക് പെറ്റ്സ്, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.