Mon. Nov 25th, 2024

കളമശ്ശേരി നഗരസഭയില്‍ എന്‍എഡി റോഡില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രദേശമാണ് എന്‍എഡി. എന്നാല്‍ ഈ റോഡ് മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. തെരുവു നായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. രാവിലെ നടക്കാനായി ഇറങ്ങുന്നവര്‍ക്ക് തെരുവുനായ്ക്കളെ പേടിച്ച് വേണം നടക്കുവാന്‍. ഇരുചക്ര വാഹനക്കാര്‍ക്കും തെരുവുനായ്ക്കള്‍ അപകടം സൃഷ്ട്ടിക്കുന്നുണ്ട്.

നിരവധി വര്‍ഷങ്ങളായി ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. രാത്രി കാലങ്ങളില്‍ ചാക്കില്‍ കെട്ടി റോഡ് സൈഡില്‍ കൊണ്ടിടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം നടത്തിയിട്ടും ഇതിനോരു പരിഹാരം ഉണ്ടാകുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഉണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ ഇപ്പോള്‍ പ്രവര്‍ക്കുന്നുന്നില്ല.

ഭരണാധികാരികളുടെ ഒത്താശയോടെയാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാളുകളായി ഇവിടുത്തെ ജനങ്ങള്‍ ജീവിക്കുന്നത് ദൂര്‍ഗന്ധം സഹിച്ചാണ്. പ്ലാസ്റ്റിക്ക്, ഭക്ഷണം, തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും ഇവിടെ കൊണ്ടു നിക്ഷേപിക്കുകയാണ്. നടക്കാനിറങ്ങിയ പ്രദേശവാസികളെ തെരുവുനായ്ക്കള്‍ കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് മാലിന്യം തള്ളുന്നതിന് എളുപ്പവളിയായി കാണുന്നു. കൃത്യമായൊരു മാലിന്യ സംസ്‌കരണ സംവിധാനമുണ്ടായാല്‍ മാത്രമെ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

മാലിന്യമില്ലാത്ത റോഡിലുടെ എന്നെങ്കിലും സഞ്ചരിക്കാനാകുമോ എന്ന ചോദ്യമാണ് നാട്ടുകര്‍ ചോദിക്കുന്നത്. മാലിന്യമുക്തമാക്കന്‍ സര്‍ക്കാരുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങള്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.