Wed. Jan 22nd, 2025

ബിഹാറിലെ ബക്സറില്‍ ചൗസ പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട് കര്‍ഷകരും പോലീസും തമ്മിലുണ്ടായ സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. കര്‍ഷകരുടെ ഭൂമി ഏറ്റെടുത്താണ് സ്ഥലത്ത് പ്ലാന്റ് നിര്‍മിച്ചത്. സ്ഥലത്തിനു കൂടുതല്‍ വിലയാവശ്യപ്പെട്ട് രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുകയാണ്.സമരം ചെയ്ത കര്‍ഷകരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വീടുകളില്‍ കയറി  മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കര്‍ഷകരാണ് തങ്ങളെ ആദ്യം മര്‍ദ്ദിച്ചതെന്ന പൊലീസിന്റെ ആരോപണം കര്‍ഷകര്‍ തള്ളി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.