Mon. Dec 23rd, 2024

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുമാണ് നടക്കുക. നായകനായി രോഹിത് ശര്‍മ്മ മടങ്ങിയെത്തും. വിരാട് കൊഹ്ലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്,ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനാകും. 

ശ്രീലങ്കന്‍ നിരയില്‍ വലിയ മാറ്റങ്ങളില്ല. ദാസുന്‍ ഷനക തന്നെയാണ് ടീം നായകന്‍. ട്വന്റി ട്വന്റിയില്‍ ഉപനായകനായിരുന്ന ഹസരംഗയ്ക്ക് പകരം കുശാല്‍ മെന്‍ഡിസ് വൈസ് ക്യാപ്റ്റനാവും. പരമ്പരയില്‍ ജസ്പ്രീത് ബുംറ കളിക്കില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.