Sun. Dec 22nd, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് രോഗിയുടെ കൂട്ടിരിപ്പുകാരനില്‍ നിന്ന് മര്‍ദനമേറ്റു. ഇരുപത്തെട്ടാം വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രസീതയ്ക്കാണ് മര്‍ദനമേറ്റത്.

പ്രതി പൂവാര്‍ സ്വദേശി അനു അറസ്റ്റിലായി. ബന്ധുവിന് കൂട്ടിരിക്കാന്‍ വന്ന അനു ഡ്രിപ്പിടാന്‍ വൈകിയെന്ന് ആരോപിച്ചാണ് നഴ്‌സിനെ മര്‍ദിച്ചത്. പ്രസീതയുടെ കാലിന് പരുക്കേറ്റു. മെഡിക്കല്‍ കോളജിനു മുമ്പില്‍ കെജിഎന്‍യുവിന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഇന്ന് രാവിലെ പ്രതിഷേധിക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.