Thu. May 2nd, 2024

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദനികുതിയുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം വിവാദമായി. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണികിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞതവണ നികുതികുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു

 സെപ്റ്റംബറില്‍ ഇവിടെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തില്‍ അഞ്ചുശതമാനം ആയിരുന്നു വിനോദനികുതി. ഇത്തവണ ഇത് 12 ശതമാനമായാണ് കൂട്ടിയത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും നികുതി നല്‍കണം. ഇതിനുപുറമേ 18 ശതമാനം ജിഎസ്ടിയും നല്‍കണം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.