Mon. Dec 23rd, 2024

എയര്‍ ഇന്ത്യയുടെ മുംബൈ ലണ്ടന്‍ വിമാനത്തിൽ മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് എട്ട് വയസുകാരിയോട് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. ഇയാളെ ലണ്ടന്‍ പൊലീസിന് കൈമാറിയിരുന്നു.

കുട്ടിയുടെ അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ ഇയാള്‍ പ്രകോപിതനായി, തുടര്‍ന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തില്‍ കെട്ടിയിട്ടു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരനെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനാണ് കൈമാറിയത്.

സംഭവത്തില്‍ കാബിന്‍ ക്രൂ ഇടപെടുകയും കുറ്റക്കാരനെ മാറ്റുകയും ചെയ്തു, അതിക്രമത്തിന് ഇരയായവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം കാബിന്‍ ക്രൂ ചെയ്തതായും എയര്‍ ഇന്ത്യ അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.