Sat. Jan 18th, 2025

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആദ്യ ഘട്ടം ബീഹാറില്‍ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളില്‍നിന്നും ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ചുള്ള കണക്കെടുക്കുന്നതാണ് പദ്ധതി, സെന്‍സസിനായി 500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ട വിവര ശേഖരണം ജനുവരി 21ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത മാതൃകയില്‍ വീടുകളുടെ പട്ടിക തയ്യാറാക്കും. സര്‍വേയര്‍മാര്‍ അതത് പ്രദേശങ്ങളിലെ നഗര-ഗ്രാമ പ്രദേശങ്ങളിലെ ഓരോ വീടിനും നമ്പര്‍ നല്‍കും. ഇതിനെശേഷം, എല്ലാ വിവരങ്ങളും പോര്‍ട്ടലുകളില്‍ അപ്ലോഡ് ചെയ്യും.

ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി, ഇതിനാല്‍ സംസ്ഥാന തലത്തില്‍ സെന്‍സസ് നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായി. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാകുന്നതാണ് സെന്‍സസ് എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സെന്‍സസ് സഹായകമാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ചരിത്രപരമായ നടപടിയാണ് ഇതെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.