Mon. Dec 23rd, 2024

കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ വന്‍ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സര്‍ക്കാര്‍ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നഞ്ചാങ് കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ ദൃശ്യപരത കുറഞ്ഞതാകാം അപകടകാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളുടെ അഭാവം മൂലം ചൈനയില്‍ റോഡ് അപകടങ്ങള്‍ സാധാരണമാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.