Sat. Jan 18th, 2025

യു എസിലെ വിര്‍ജീനിയയിലെ സ്‌കൂളില്‍ ആറുവയസ്സുകാരന്‍ അധ്യാപികക്ക് നേരെ വെടിയുതിര്‍ത്തു. റിച്‌നെക് എലമെന്ററി സ്‌കൂളിലാണ് സംഭവം. അധ്യാപിക ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കില്ല. അബദ്ധത്തിലുണ്ടായ വെടിവെപ്പല്ലെന്നും കുട്ടിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

30 വയസ്സുള്ള അധ്യാപികയ്ക്കാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് മാരകമാണെന്നും ഇപ്പോഴും അപകടവാസ്ഥയിലാണെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും ഇത് തീര്‍ത്തും നിരാശജനകമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് ലഭിക്കുന്നത് തടയാന്‍ സമൂഹം ശ്രദ്ധിക്കണമെന്നും നഗരത്തിലെ സ്‌കൂളുകളുടെ സൂപ്രണ്ട് ജോര്‍ജ് പാര്‍ക്കര്‍ പറഞ്ഞു.

സ്‌കൂളിലെ വെടിവെപ്പുകള്‍ മുമ്പും നിരവധി തവണയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയ് 19ന് ടെക്‌സസിലെ സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിരുന്നു. യു.എസില്‍ 44,000 പേരാണ് കഴിഞ്ഞ വര്‍ഷം വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയോളം കൊലപാതകം, അബദ്ധവെടി, സ്വയം പ്രതിരോധം എന്നിവയും പകുതി ആത്മഹത്യയുമാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.