മൂന്ന് ദിവസം നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടക്കുന്നത്.
ഈ വര്‍ഷത്തെ ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം 7 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. ത്രിദിന സമ്മേളനം സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ധ്രൂതവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികള്‍, ചീഫ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡൊമെയ്ന്‍ വിദഗ്ധരും അടങ്ങുന്ന 200 ലധികം ബ്യൂറോക്രാറ്റുകളുടെ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മനുഷ്യവികസനം എന്നിവയില്‍ ഊന്നല്‍ നല്‍കി വികസിത ഇന്ത്യ കൈവരിക്കുന്നതിനുള്ള സഹകരണ പ്രവര്‍ത്തനത്തിന് കോണ്‍ഫറന്‍സ് വഴിയൊരുക്കും. 2022 ജൂണില്‍ ധര്‍മ്മശാലയില്‍ വച്ചാണ് ചീഫ് സെക്രട്ടറിമാരുടെ ആദ്യ സമ്മേളനം നടന്നത്.